ബ്രോങ്ക്സ് അപ്പാര്‍ട്ട്‌മെന്റില്‍ അഞ്ചു വയസ്സുകാരനുള്‍പ്പെടെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂയോര്‍ക്: ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. 38 വയസ്സുള്ള പുരുഷനും 33 വയസ്സുകാരിയായ സ്ത്രീയും അഞ്ചു വയസ്സുള്ള ആണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ടത്. മോട്ട് ഹേവനിലെ 674 ഈസ്റ്റ് 136-ാം സ്ട്രീറ്റിലുള്ള അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിനുള്ളില്‍ രാവിലെ എട്ട് മണിയോടെയാണ് മൂന്ന് പേരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്ന് ന്യൂയോര്‍ക് പോലീസ് അറിയിച്ചു.

അപ്പാര്‍ട്ടമെന്റിലേക്കുള്ള ഇടനാഴിയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന രീതിയിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മരണ കാരണം സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങളറിയാവുന്നവര്‍ ക്രൈം സ്റ്റോപ്പര്‍മാരെ 1-800-577-TIPS (8477) എന്ന നമ്പറിലോ Crimestoppers.nypdonline.org സന്ദര്‍ശിച്ച്, NYPD ക്രൈം സ്റ്റോപ്പേഴ്സ് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോ അല്ലെങ്കില്‍ 274637 (ക്രൈംസ്) എന്ന നമ്പറിലേക്ക് ടെക്സ്റ്റ് ചെയ്തോ TIP577 അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.

മരിച്ച മൂന്നു പേരും തനിക്ക് നന്നായി അറിയാവുന്നവരാണെന്ന് സമീപത്തെ ഒരു കടയുടമ പോലീസിനോട് പറഞ്ഞിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ കുട്ടിയെ സ്‌കൂളില്‍ കൊണ്ടു വിടാനായി പോകുമ്പോള്‍ താനവരെ കാണാറുണ്ടെന്നാണ് കടയുടമ പറഞ്ഞത്. ദമ്പതികള്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി തോന്നിയിട്ടില്ലെന്ന് സമീപത്തെ അപ്പാര്‍ട്ടുമെന്റുകളിലുള്ളവരും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

More Stories from this section

family-dental
witywide