ശൈശവ വിവാഹം: അടുത്ത പത്ത് ദിവസത്തിനുള്ളിൽ 3,000 അറസ്റ്റ് ഉണ്ടാകുമെന്ന് അസം മുഖ്യമന്ത്രി

ഗുവാഹട്ടി: ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് വരുന്ന പത്തു ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്തൊട്ടാകെ 3,000 അറസ്റ്റുകൾ ഉണ്ടാകുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ.

ഞായറാഴ്ച ബിജെപി മഹിളാ മോർച്ചയുടെ ദ്വിദിന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന്റെ സമാപന ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജി20 ഉച്ചകോടി സമാപിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു ശൈശവ വിവാഹങ്ങൾക്കെതിരെയുള്ള രണ്ടാം ഘട്ട നടപടികൾ ആരംഭിക്കുന്നതിനായെന്നും അദ്ദഹം പറഞ്ഞു.

ആറ് മാസം മുമ്പ് അസമിൽ ശൈശവ വിവാഹത്തിന് 5000 പേരെ അറസ്റ്റ് ചെയ്തിരുന്നു. ജി 20 ഉച്ചകോടി പൂർത്തിയാകുന്നതുവരെ ഇത് തടഞ്ഞുവച്ചു. അടുത്ത 10 ദിവസത്തിനുള്ളിൽ, ഇതേ കുറ്റത്തിന് 2,000 മുതൽ 3,000 ആളുകളെ വരെ അറസ്റ്റ് ചെയ്യും, ”ശർമ പറഞ്ഞു.

“12 വയസ്സിൽ ഒരു പെൺകുട്ടി അമ്മയായാൽ അത് ചൂഷണമല്ലേ? ഒരു പുരുഷൻ നാല് തവണ വിവാഹം കഴിച്ചാൽ അത് ചൂഷണമല്ലേ?” മുഖ്യമന്ത്രി ചോദിച്ചു.

ശൈശവ വിവാഹത്തിനും ബഹുഭാര്യത്വത്തിനുമെതിരെ കടുത്ത നിലപാടെടുത്ത ശർമ്മ ശൈശവ വിവാഹങ്ങൾ അവസാനിപ്പിക്കണമെന്ന് അസന്ദിഗ്ധമായി പറഞ്ഞു.

More Stories from this section

dental-431-x-127
witywide