മദ്യവും കഞ്ചാവും നല്‍കി മയക്കി എട്ടാം ക്ലാസുകാരനെ പീഡിപ്പിച്ചു; മുന്‍ അധ്യാപിക അറസ്റ്റില്‍

ന്യൂയോർക്ക്: എട്ട് വർഷം മുൻപ് എട്ടാം ക്ലാസ് വിദ്യാർഥിയുമായി ലൈംഗിക ബന്ധം പുലർത്തിയ അധ്യാപിക അറസ്റ്റിൽ. മെലിസ മേരി കര്‍ടിസ് എന്ന മുപ്പത്തിയൊന്നുകാരിയാണ് അറസ്റ്റിലായത്. 2015ൽ മോൺട്ഗൊമെരി മിഡിൽ സ്കൂൾ അധ്യാപികയായിരുന്നപ്പോളാണ് കേസിനാസ്പദമായ സംഭവം നടന്നത്. തനിക്ക് 14 വയസ്സ് മാത്രം പ്രായമുണ്ടായിരുന്നപ്പോള്‍ ക്ലാസിലെ അധ്യാപികയായിരുന്ന മെലിസ ലൈംഗികമായി ദുരുപയോഗിച്ചുവെന്ന് യുവാവ് അടുത്തിടെ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

മെലിസയ്ക്ക് 22 വയസ്സ് പ്രായമുള്ളപ്പോള്‍ വിദ്യാര്‍ഥിക്ക് മദ്യവും കഞ്ചാവും നല്‍കി മയക്കിയശേഷം 20ലേറെ തവണ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 2015 ജനുവരി മുതല്‍ മേയ് വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നും രണ്ട് വര്‍ഷത്തോളം മെലിസ ഇതേ സ്കൂളില്‍ ടീച്ചറായിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു. മെലിസയുടെ വാഹനത്തില്‍ വച്ചും വീട്ടില്‍ വച്ചുമാണ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

ഒക്ടോബര്‍ 31ന് മെലിസയ്ക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. പരാതിക്കാരനെ കൂടാതെ മറ്റ് വിദ്യാര്‍ഥികളെയും മെലിസ ലൈംഗികമായി ദുരുപയോഗിച്ചുവെന്നാണ് കരുതുന്നതെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും മോൺട്ഗൊമെരി കൗണ്ടി പൊലീസ് അറിയിച്ചു.

More Stories from this section

family-dental
witywide