കാലിഫോർണിയയിൽ വെടിവയ്പ്പ്, നാല് മരണം

കാലിഫോർണിയ: ഓറഞ്ച് കൗണ്ടിയിൽ നടന്ന വെടിവെയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. ബൈക്കേഴ്‌സ് ബാറിലാണ് ബുധനാഴ്ച വെടിവയ്പ് നടന്നതെന്ന് സിബിഎസ് ലോസ് ആഞ്ചലസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു വിരമിച്ച നിയമപാലകനാണ് ബാറിനുള്ളില്‍ വെടിവയ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റുവെന്ന് ഓറഞ്ച് കൗണ്ടി പൊലീസ് വ്യക്തമാക്കുന്നുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ബൈക്കേഴ്‌സ് ബാര്‍ എന്നറിയപ്പെടുന്ന ട്രബുകോ കാന്യണിലെ കൂക്‌സ് കോര്‍ണറിലാണ് വെടിവയ്പുണ്ടായത്. ബാറിലുണ്ടായിരുന്നവര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചതെന്നാണ് സൂചന.