
ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തീവ്ര ചുഴലിക്കാറ്റായി മാറി ആന്ധ്രാപ്രദേശ് തീരത്ത് ബപട്ലയ്ക്ക് സമീപം കരയില്‍ പതിക്കും. ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ ഉണ്ടായ അപകടങ്ങളില്‍ ചെന്നൈയില്‍ മരണസംഖ്യ അഞ്ചായി.
രണ്ട് പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. നഗരത്തിലെ ബസന്റ് നഗര്‍ ഏരിയയില്‍ മരം വീണാണ് മറ്റൊരാള്‍ മരിച്ചുത്. കൂടാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതിയില്‍ ഒരു പുരുഷന്റെയും സ്ത്രീയുടെയുംഅജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതോടെയാണ് മരണ സംഖ്യ അഞ്ചിലേക്ക് എത്തിയത്.
അതേസമയം, എട്ട് ജില്ലകളില്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെ രാത്രി 9 മണി വരെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 90-100 ചില ഇടങ്ങളില്‍ മണിക്കൂറില്‍ 70-80 കി.മീറ്റര്‍ വേഗതയിലുമാണെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു.
ചെന്നൈ വിമാനത്താവളം ഇന്ന് രാവിലെ 9 മണി വരെ അടച്ചിടും, ചെന്നൈ, ചെങ്കല്‍പട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. ജീവനക്കാരെ പരമാവധി വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ സ്വകാര്യ കമ്പനികളോട് അഭ്യര്‍ത്ഥിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെയോടെ ചെന്നൈയുടെ സ്ഥിതി മെച്ചപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിപ്പ് നല്‍കുന്നു. ‘അര്‍ദ്ധരാത്രിക്ക് ശേഷം അതിശക്തമായ മഴ ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല, കനത്ത മഴയും ഒറ്റപ്പെട്ട അതിശക്തമായ മഴയും മാത്രമേ പ്രതീക്ഷിക്കാവൂ. ചുഴലിക്കാറ്റ് ചെന്നൈയില്‍ നിന്ന് നീങ്ങുന്നതിനാല്‍ മഴയുടെ തീവ്രതയും കാറ്റിന്റെ വേഗതയും കുറയും. കാറ്റിന്റെ വേഗത 50-60 കി.മീ മുതല്‍ കുറയും. മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വരെ,’ മൊഹപാത്ര പറഞ്ഞു.