
മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപി ലീഡ് ഉയര്‍ത്തുന്നു, തെലങ്കാനയിൽ കോണ്‍ഗ്രസ് ബഹുദൂരം മുന്നിലാണ്. ബിആര്‍എസ് നിലംപരിശായി തെലങ്കാനയില്‍ ബിജെപി നാലാം സ്ഥാനത്തേയ്ക്ക്. മധ്യപ്രദേശിലെ ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസ് മുന്നില്‍.
തെലങ്കാനയില്‍ കരുത്ത് കാട്ടി കോണ്‍ഗ്രസ്. വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ തെലങ്കാനയില്‍ വ്യക്തമായ സാന്നിധ്യം ഉറപ്പിക്കുകയാണ് കോണ്‍ഗ്രസ്. അറുപതോളം സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. ബിആര്‍എസ് മുപ്പതിലധികം സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.
മാസങ്ങള്‍ക്കപ്പുറം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനല്‍, അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ നാലു സംസ്ഥാനങ്ങളിലെ ജനവിധി അല്‍പ സമയത്തിനകം പുറത്തുവരും. രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. മിസോറമില്‍ വോട്ടെണ്ണല്‍ തിങ്കളാഴ്ചയിലേക്ക് മാറ്റിയിരുന്നു.
മധ്യപ്രദേശ് – 230. ഛത്തീസ്ഗഡ് – 90, തെലങ്കാന – 119, രാജസ്ഥാന്‍ – 199 സീറ്റുകളിലെ ഫലമാണ് പുറത്തുവരുന്നത്. തിരഞ്ഞെടുപ്പ് നടന്ന രാജസ്ഥാന്‍ ഛത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസും മധ്യപ്രദേശില്‍ ബിജെപിയുമാണ് നിലവില്‍ ഭരിക്കുന്നത്. തെലങ്കാനയില്‍ ബിആര്‍എസും മിസോറമില്‍ മിസോ നാഷനല്‍ ഫ്രണ്ടുമാണ് അധികാരത്തില്‍. പത്തരയോടെതന്നെ ജനവികാരത്തിന്റെ ട്രന്‍ഡ് പുറത്തറിഞ്ഞേയ്ക്കും. കനത്ത സുരക്ഷയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ഒരുക്കിയിട്ടുള്ളത്.
5 state assembly election results