അമ്മ വീട്ടിൽ നിന്നും പുറത്താക്കി; യുഎസിൽ 5 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

കാൻസസ്: അമ്മ വീട്ടിൽ നിന്നും പുറത്താക്കിയ അഞ്ചു വായസുകാരി ക്രൂരമായ ബലാത്സംഗത്തിനിരയാകുകയും കൊല്ലപ്പെടുകയും ചെയ്തു. യുഎസിലെ കാൻസസിൽ ആണ് സംഭവം നടന്നത്. വീടുകളില്ലാത്തവര്‍ താമസിക്കുന്ന ക്യാംപ് സൈറ്റില്‍ വച്ചാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൈക്കല്‍ ചെറി എന്നയാളെ അറസ്റ്റ് ചെയ്തു.

സോയി ഫെലിക്‌സ് എന്ന അഞ്ചുവയസുകാരിയെ ഒക്‌ടോബര്‍ രണ്ടിനു മാരകമായ മുറിവുകളോടെ ഒരു പെട്രോള്‍ സ്‌റ്റേഷനിലാണു കണ്ടെത്തിയതെന്ന് ടോപ്പേക്ക പൊലീസ് ഡിപ്പാർട്ട്‌മെന്റ് പറയുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

സോയിയും അറസ്റ്റിലായ മൈക്കലും ഒരേവീട്ടിലാണു താമസിച്ചിരുന്നതെന്ന് അയല്‍വാസികള്‍ പറയുന്നു. എന്നാല്‍ സോയിയുടെ അമ്മയും ഇയാളും തമ്മിലുള്ള ബന്ധം വ്യക്തമായിട്ടില്ല. സോയിയുടെ അമ്മ വീട്ടില്‍ വഴക്കുണ്ടാക്കി ബന്ധുക്കളെ ഇറക്കിവിടുന്നതു പതിവാണ്. ഈ സമയത്ത് ഇവര്‍ അടുത്തുള്ള ക്യാംപിലാണു താമസിക്കാറുള്ളത്.

സോയിക്കു വീട്ടിലും കടുത്ത അവഗണനയാണു നേരിട്ടിരുന്നത്. അയല്‍വാസികളാണ് പെൺകുട്ടിയെ കുളിപ്പിക്കുകയും ഭക്ഷണം നല്‍കുകയും ചെയ്തിരുന്നു. വീട്ടുകാർ സോയിയെ സ്കൂളിൽ പറഞ്ഞയച്ചിരുന്നില്ലെ. എന്തെങ്കിലും കഴിക്കാന്‍ നല്‍കുമോ എന്നു ചോദിച്ച് സോയി ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു.

More Stories from this section

family-dental
witywide