ഒഹിയോയിൽ റോഡ് അപകടത്തിൽ 6 പേർ കൊല്ലപ്പെട്ടു, 18 പേർക്കു പരുക്ക്

ഒഹിയോ: കൊളംബസിന് സമീപം ഒഹിയോ ഹൈവേയിലുണ്ടായ അപകടത്തിൽ 6 പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരുക്കേറ്റു. അഞ്ച് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. പ്രദേശത്തെ ഒരു ഹൈസ്കൂളിലെ കുട്ടികളുമായി പോവുകയായിരുന്ന ഒരു ചാർട്ടർ ബസും ഒരു ട്രെയിലർ ലോറിയും ഒരു എസ് യു വിയും രണ്ട് കാറുകളും അപകടത്തിൽപ്പെട്ടു.

ബസിലുണ്ടായിരുന്ന 3 വിദ്യാർഥികൾ കൊല്ലപ്പെട്ടു. അതിൻ്റെ പിന്നാലെ പോയിരുന്ന എസ്യുവിയിലുണ്ടായിരുന്ന സ്കൂളിലെ ഒരു അധ്യാപകനും രണ്ട് രക്ഷിതാക്കളുമാണ് മരിച്ച മറ്റ് 3 പേർ. അപകടം സംബന്ധിച്ച് പൊലീസ് പിന്നീട് വിവരങ്ങൾ വ്യക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.

സംഭവസ്ഥലത്തെ വിഡിയോയിൽ നിന്ന് മനസ്സിലാകുന്നത് ബസിനു പിന്നിലുണ്ടായിരുന്ന എസ് യു വിയിലേക്ക് ട്രെയിലർ ഇടിച്ച് അത് ബസിൻ്റെ പിന്നിൽ ഇടിക്കുകയായിരുന്നു എന്നാണ്. കൂടാതെ സമീപത്തുണ്ടായിരുന്ന 2 കാറുകളും അപകടത്തിൽ പെട്ടതായി കാണാം. അപകടം നടന്നയുടൻ തന്നെ എസ് യു വിക്ക് തീപിടിച്ചു.

കൊളംബസിൽ നടക്കുന്ന ഒഹിയോ സ്കൂൾ കോൺഫറൻസിൽ പങ്കെടുക്കാൻ പോവുകയായിരുന്നു സ്കൂൾ ബസിലുണ്ടായിരുന്ന കുട്ടികൾ. വക്കൻ ഒഹിയോയിലെ ടസ്കരവോസ് വാലി സ്കൂളിലെ ബാൻഡ് ടീമിലെ കുട്ടികളായിരുന്നു ബസിലുണ്ടായിരുന്നത്.

6 dead in Ohio highway crash involving five vehicles

More Stories from this section

family-dental
witywide