വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 6 പലസ്തീനികള്‍ കൊല്ലപ്പെട്ടു

വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്ക് നഗരമായ തുല്‍ക്കറില്‍ ഇസ്രായേല്‍ നടത്തിയ റെയ്ഡിനിടെ ആറ് ഫലസ്തീനികള്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, ഭീകരവിരുദ്ധ പ്രവര്‍ത്തനത്തിനിടെ തങ്ങളുടെ സൈന്യത്തിന് നേരെ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞ തീവ്രവാദികള്‍ ആക്രമണത്തിനിരയായി എന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ വാദം. ഇസ്രയേലി വ്യോമസേനയുടെ വിമാനമാണ് ആക്രമിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വെസ്റ്റ് ബാങ്കിലേക്കുള്ള പ്രധാന ക്രോസിംഗ് പോയിന്റുകളിലൊന്നിലെ ഫ്‌ലാഷ് പോയിന്റ് നഗരമായ തുല്‍ക്കറിലെ നൂര്‍ ഷംസ് അഭയാര്‍ത്ഥി ക്യാമ്പിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

അതേസമയം, സാധാരണക്കാരായ ചെറുപ്പക്കാരാണ് കൊല്ലപ്പെട്ടതെന്നും അവര്‍ ഇസ്രയേലിനെതിരെ ഒന്നും ചെയ്തില്ലെന്നും യുവാക്കള്‍ കൂട്ടം കൂടി ഇരിക്കുമ്പോഴാണ് ആക്രമണം ഉണ്ടായതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

More Stories from this section

family-dental
witywide