
ന്യൂഡല്‍ഹി : രാജ്യത്ത് 628 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം 4054 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കേരളത്തില്‍ 128 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. കേരളത്തിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം ഇതോടെ 3128 ലേക്ക് ഉയര്‍ന്നു.
രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത് നാലരക്കോടി പേര്‍ക്കാണ്. 98.81 ശതമാനം പേരും രോഗമുക്തരായി. 5.33 ലക്ഷം പേര്‍ മരിക്കുകയും ചെയ്തു. 1.19 ശതമാനമാണ് മരണനിരക്ക്. 220.67 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ട്.
Tags: