മുഖ്യമന്ത്രിയുടേയും ഭാര്യയുടേയും ചികിത്സാച്ചെലവ് 75 ലക്ഷം; സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണമനുവദിച്ചു

തിരുവനന്തപുരം: 2021 മുതല്‍ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും ചികിത്സായിനത്തില്‍ ചെലവായ 75 ലക്ഷത്തോളം രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി. മുഖ്യമന്ത്രിയുടേയും ഭാര്യയുടേയും അമേരിക്കയിലും കേരളത്തിലുമായി ചെലവാക്കിയ തുകയാണ് അനുവദിച്ചത്. പിണറായി വിജയന്റെ ചികിത്സയ്ക്കായി അമേരിക്കയിലെ മയോ ക്ലിനിക്കില്‍ രണ്ടു തവണയായി 72,09,482 രൂപ ചെലവാക്കിയിട്ടുണ്ട്. ആദ്യ തവണ 2022 ജനുവരിയില്‍ അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സക്ക് മുഖ്യമന്ത്രിക്ക് ചെലവായത് 29,82,039 രൂപയാണ്.

2022 ഏപ്രില്‍, മെയ് മാസങ്ങളില്‍ മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലെത്തി ചികിത്സ തേടിയപ്പോള്‍ ചെലവായത് 42,27,443 രൂപ. മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സയ്ക്കായി കേരളത്തില്‍ 2,90,450 രൂപയും ചെലവായിട്ടുണ്ട്. ഈ തുകകളെല്ലാം ചേര്‍ത്ത് സര്‍ക്കാരില്‍ നിന്ന് 74.99 ലക്ഷം രൂപയാണ് അനുവദിച്ചത്. 2022 മാര്‍ച്ച് 30 നാണ് ചികിത്സാ ചെലവിനായുള്ള തുകയ്ക്ക് മുഖ്യമന്ത്രി അപേക്ഷ നല്‍കുന്നത്. ഏപ്രില്‍ 16ന് തുക അനുവദിച്ചു.

Also Read

More Stories from this section

family-dental
witywide