വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയില്‍ എട്ടു നോമ്പു പെരുന്നാൾ

സുനില്‍ മഞ്ഞനിക്കര

ന്യൂയോര്‍ക്ക്‌: വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനിപ്പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോട് അനുബന്ധിച്ച് എട്ടു നോമ്പാചരണവും ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഇരുപത്തിഏഴാമത്‌ ദുഖ്‌റോനോ പെരുന്നാളും ഇടവകയുടെ വലിയ പെരുന്നാളും സെപ്റ്റംബർ 2 മുതല്‍ സെപ്റ്റംബർ 9 വരെ എട്ടു ദിവസങ്ങളിലായി നടക്കും.

ഓഗസ്റ്റ് 27 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി ഫാ ബെൽസൺ പൗലോസ് കുര്യാക്കോസ് ഈ വർഷത്തെ പെരുന്നാളിന്റെ കൊടിയേറ്റം നടത്തി.സെപ്റ്റംബർ ഒന്നാം തീയതി 6.30 ന് സന്ധ്യാപ്രാർത്ഥനക്കു ശേഷം (ഇംഗ്ലീഷ്) സൺഡേ സ്കൂൾ കുട്ടികൾക്കും യുവജനങ്ങൾക്കുമായി കോപ്റ്റിക് ഓർത്തഡോക്സ് ചർച്ചിലെ ശ്രീമതി ലില്ലിയന്‍ ആന്‍ഡ്രൂസ് എസിസി നയിക്കുന്ന പ്രത്യേക ധ്യാനം.

രണ്ടാം തീയതി 9:30ന് ഇടവക മെത്രാപ്പോലീത്ത, അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ആര്‍ച്ചുബിഷപ് ഡോ.യല്‍ദോ മാര്‍ തീത്തോസിനെ സ്വീകരിച്ച ശേഷം 9.15 ന് പ്രഭാതപ്രാർത്ഥനയും 10 മണിക്ക് ബിഷപ്പിന്റെ മുഖ്യ കാര്‍മ്മികത്വത്തിലും ഫാ. ജെറി ജേക്കബ്, ഫാ. ജോയൽ ജേക്കബ് എന്നിവരുടെ സഹ കാര്‍മ്മികത്വത്തിലും മൂന്നിന്മേല്‍ കുര്‍ബ്ബാന അർപ്പിക്കപ്പെടുന്നതാണ്. കാലം ചെയ്‌ത അബൂന്‍ മാര്‍ ബസേലിയോസ്‌ പൗലോസ്‌ ദ്വിദീയന്‍ കാതോലിക്കാ ബാവയുടെ ഇരുപത്തിഏഴാമത്‌ ദു:ഖ്‌റോനോ പെരുന്നാൾ അന്നേ ദിവസം പ്രത്യേക പ്രാത്ഥനകളോടും നേർച്ചവിളമ്പോടും കൂടെ നടത്തും. വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും ഫാ മത്തായി വർക്കി പുതുക്കുന്നത് നയിക്കുന്ന സുവിശേഷപ്രസംഗവും ഉണ്ടായിരിക്കും.

മൂന്നാം തീയതി 9 മണിക്ക് ആർച്ച്ബിഷപ് യല്‍ദോ മാര്‍ തീത്തോസ്‌ തിരുമേനിയെ സ്വീകരിച്ചാനയിച്ചതിനു ശേഷം 9:15 ന് പ്രഭാത പ്രാർത്ഥന, 10 മണിക്ക് തിരുമേനിയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും, ഉച്ചക്ക് ഒരു മണിക്ക് കൊച്ചു കുട്ടികൾക്കായി വിദ്യാരംഭവും, വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും, ഫാ .വര്ഗീസ് പോൾ നയിക്കുന്ന സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും.

സെപ്റ്റംബർ 4 തിങ്കൾ രാവിലെ 9:15ന് പ്രഭാതപ്രാർത്ഥന, 10:00 മണിക്ക് വിശുദ്ധ കുർബാന – (റവ ഫാ ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരി), ഉച്ചകഴിഞ്ഞ് 3:00 മണിക്ക് റവ ഫാ ഫിലിപ്പ് സക്കറിയ നയിക്കുന്ന ധ്യാനയോഗം, വൈകീട്ട് 5:00 മണിക്ക് വിശുദ്ധ കുമ്പസാരം, 6:00 മണിക്ക് സന്ധ്യാപ്രാർത്ഥന, തുടർന്ന് ആശിവാദവും അത്താഴവും.

സെപ്റ്റംബർ 5 ചൊവ്വ രാവിലെ 6:30ന് പ്രഭാതപ്രാർത്ഥന, 7:00 മണിക്ക് വിശുദ്ധ കുർബാന – ( ഗീവര്‍ഗീസ് ചട്ടത്തിൽ കോറെപ്പിസ്‌കോപ്പ), വൈകീട്ട് 6:00 മണിക്ക് സന്ധ്യാപ്രാർത്ഥന, സുവിശേഷ പ്രസംഗം റവ ഫാ സക്കറിയ വള്ളിക്കോലിൽ.സെപ്റ്റംബർ 6 ബുധൻ രാവിലെ 6:30ന് പ്രഭാതപ്രാർത്ഥന, 7:00 മണിക്ക് വിശുദ്ധ കുർബാന – (റവ ഫാ രാജൻ പീറ്റർ), വൈകീട്ട് 6:00 മണിക്ക് സന്ധ്യാപ്രാർത്ഥന, സുവിശേഷ പ്രസംഗം റവ ഫാ ഷെറി ഐസക്.

സെപ്റ്റംബർ 7 വ്യാഴം രാവിലെ 6:30ന് പ്രഭാത പ്രാർത്ഥന, 7:00 മണിക്ക് വിശുദ്ധ കുർബാന – (റവ ഫാ ആകാശ് പോൾ ), വൈകീട്ട് 6:00 മണിക്ക് സന്ധ്യാ പ്രാർത്ഥന, സുവിശേഷ പ്രസംഗം റവ ഫാ ജേക്കബ് ജോസഫ്.സെപ്റ്റംബർ 8 വെള്ളി രാവിലെ 6:30ന് പ്രഭാത പ്രാർത്ഥന, 7:00 മണിക്ക് വിശുദ്ധ കുർബാന – ( ഫാ മത്തായി വർക്കി പുതുക്കുന്നത്ത്), വൈകീട്ട് 6:00 മണിക്ക് സന്ധ്യാ പ്രാർത്ഥന, സുവിശേഷ പ്രസംഗം റവ ഫാ ഫിലിപ്പ് സക്കറിയ.

സെപ്റ്റംബർ 9 ശനിയാഴ്ച പെരുന്നാൾ ദിവസം രാവിലെ 9:15 ന് പ്രഭാതപ്രാർത്ഥന, 10:00 മണിക്ക് റവ Marouth Hannah റമ്പാന്റെ പ്രധാന കാര്‍മികത്വത്തിലും, റവ ഫാ വര്‍ഗീസ് പോൾ, റവ ഫാ വിവേക് അലക്സ് എന്നിവരുടെ സഹ കാര്‍മ്മികത്വത്തിലും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന അർപ്പിക്കപ്പെടുന്നതാണ്. തുടർന്ന് പ്രദിക്ഷണവും, നേർച്ച വിളമ്പോടും ആശിർവാദത്തോടും ഉച്ചഭക്ഷണത്തോടും കൂടി ഈ വർഷത്തെ പെരുന്നാൾ സമാപിക്കുന്നതായിരിക്കും.

തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസവും രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ ദേവാലയത്തിൽ പ്രാർത്ഥനയോടെ കഴിയുവാനുള്ള സൗകര്യം വിശ്വാസികൾക്കായി ഒരുക്കിയിയിട്ടുണ്ട്. ഉച്ചക്ക് 12 മണിക്ക് ഉച്ചനമസ്കാരവും പരിശുദ്ധ മാതാവിനോടുള്ള മധ്യസ്ഥ പ്രാർത്ഥനയും ഒരു മണിക്ക് ധ്യാനവും ഉണ്ടായിരിക്കും,

കൂടുതൽ വിവരങ്ങൾക്ക്:
Rev.Fr. Belson Poulose Kuriakose ( 516) 639-9791
Vice President – Chev. George Ittan Padiyedath ( 914) 419-2395
Secretary – Wison Mathai (914) 282-5901
Treasurer – Joy Ittan (914) 564-1702

Church Address: 99 Park Ave, White Plains, NY 10603

www.stmaryswhiteplains.com
www.facebook.com/StMarysChurchWP

More Stories from this section

family-dental
witywide