മോദിക്ക് അനുകൂലമായി പ്യു സര്‍വേ; 80 % ഇന്ത്യക്കാരും മോദിയെ അനുകൂലിക്കുന്നു

വാഷിങ്ടണ്‍ : 80% ഇന്ത്യക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി ചിന്തിക്കുന്നു എന്ന് പ്യു റിസേര്‍ച്ച് സെന്റര്‍ റിപ്പോര്‍ട്ട് . ഇന്ത്യ ലോകം മുഴുവന്‍ സ്വാധീനമുള്ള ശക്തിയായി വളര്‍‍ന്നുവെന്ന് പത്തില്‍ ഏഴ് ഇന്ത്യക്കാരും വിശ്വസിക്കുന്നു.

സര്‍വേയില്‍ പങ്കെടുത്ത 49 ശതമാനം ഇന്ത്യക്കാരും അമേരിക്കയുടെ സ്വാധീനം വര്‍ധിക്കുന്നതായി അഭിപ്രായപ്പെട്ടു. 41 ശതമാനം റഷ്യക്ക് അനുകൂലമായ നിലപാട് എടുത്തു.

ഇന്ത്യയില്‍ അടുത്തുതന്നെ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായാണ് സര്‍വേ ഫലം പുറത്തുവിട്ടത്. ഇന്ത്യയില്‍ നിന്ന് 2611 പേര്‍ അടക്കം 24 രാജ്യങ്ങളിലെ 30861 പേര്‍ സര്‍വേയില്‍ പങ്കെടുത്തു.സര്‍വേയില്‍ പങ്കെടുത്ത അഞ്ചില്‍ ഒരാള്‍ക്ക് മാത്രമാണ് മോദിക്ക് എതിരായി അഭിപ്രായമുള്ളത്.

സര്‍വേയില്‍ പങ്കെടുത്ത 46 ശതമാനം പേര്‍ ഇന്ത്യയെ അനുകൂലിച്ച് അഭിപ്രായം പറഞ്ഞപ്പോള്‍ 35 ശതമാനം എതിര്‍പ്പ് അറിയിച്ചു. ലോകത്തെ 24 രാജ്യങ്ങള്‍ മാത്രമാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇതില്‍ ചൈന ഉള്‍പ്പെടുന്നില്ല.

സര്‍വേ പുറത്തു വന്നതിനെ തുടര്‍ന്ന് , പ്രധാനമന്ത്രി മോദിയുടെ ജനപ്രീതിക്ക് ഒരു കോട്ടവും തട്ടിയിട്ടില്ലെന്നും ആഗോള തലത്തില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ധിച്ചെന്നും ബിജെപി എക്സില്‍ കുറിച്ചു.

More Stories from this section

family-dental
witywide