വിദ്യാഭ്യാസ വായ്പകള്‍ എഴുതിത്തള്ളും; 813,000 വിദ്യാര്‍ത്ഥികള്‍ക്ക് വായ്പാ ഇളവ് അനുവദിച്ചുവെന്ന് വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: വിദ്യാഭ്യാസ വായ്പയില്‍ ഇളവ് അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തി വൈറ്റ്ഹൗസ്. ഏകദേശം 813,000 വിദ്യാര്‍ത്ഥികള്‍ക്ക് വായ്പാഇളവ് ലഭിക്കുമെന്ന് വൈറ്റ് ഹൗസ് ചൊവ്വാഴ്ച അറിയിച്ചു. എഡുക്കേഷന്‍ ലോണുകളെടുത്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വായ്പ ഇളവ് അനുവദിച്ചുകൊണ്ടുള്ള പ്രസിഡന്റ് ജോ ബൈഡന്റെ ഇമെയില്‍ ചൊവ്വാഴ്ച മുതല്‍ ലഭിച്ചുതുടങ്ങുമെന്നും വൈറ്റ്ഹൗസ് അറിയിച്ചു.

ഇതുവരെ ബൈഡന്‍ ഭരണകൂടം ഏകദേശം 127 ബില്യണ്‍ ഡോളറിലധികം വിദ്യാഭ്യാസ ലോണുകള്‍ റദ്ദാക്കിക്കഴിഞ്ഞു. വളരെ മുന്‍പ് തന്നെ എഡുക്കേഷന്‍ ലോണുകള്‍ എഴുതിത്തള്ളുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പലവിധ നൂലാമാലകളില്‍ കുടുങ്ങി പദ്ധതി നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല. ഭരണപരമായ പരാജയങ്ങളും മറ്റു കാരണങ്ങളും മൂലം ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യം ലഭിച്ചില്ലെന്നും അതിനാല്‍ ഇക്കാര്യത്തില്‍ എത്രയും വേഗം നടപടിയെടുക്കുമെന്നും ബൈഡന്‍ നേരത്തേ ഉറപ്പു നല്‍കിയിരുന്നു.

ബൈഡന്‍ തന്റെ ഉറപ്പ് പാലിച്ചപ്പോള്‍ നിലവില്‍ 813,000 വിദ്യാര്‍ത്ഥികള്‍ക്കാണ് അതിന്റെ ഗുണം ലഭിച്ചത്. ജൂണില്‍ വിദ്യാര്‍ത്ഥി വായ്പകള്‍ എഴുതിത്തള്ളാനുള്ള ബൈഡന്റെ പദ്ധതി സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് ഓഗസ്റ്റില്‍, ബൈഡന്‍ ഭരണകൂടം സേവ് പ്ലാന്‍ ആരംഭിച്ചിരുന്നു. അത് ദശലക്ഷക്കണക്കിന് വായ്പക്കാരെ ലാഭിക്കുമെന്ന് അധികൃതര്‍ പറയുന്നു.

813,000 borrowers to get email from President Joe Biden on student loan forgiveness, White House says

More Stories from this section

family-dental
witywide