രാജസ്ഥാനിൽ 93-കാരനായ ക്ഷേത്ര പൂജാരി കൊല്ലപ്പെട്ടു

ജയ്പൂർ: രാജസ്ഥാനിലെ ടോങ്ക് ജില്ലയിൽ ചൊവ്വാഴ്ച രാത്രി ഡിഗ്ഗി ടൗണിലെ ഭൂരിയ മഹാദേവ് ബാബ ധാം ക്ഷേത്രത്തിൽ 93 കാരനായ മഹന്ത് സിയറാം ദാസ് മഹാരാജ് എന്ന പുരോഹിതനെ അജ്ഞാതർ കൊലപ്പെടുത്തി. ബുധനാഴ്ച രാവിലെ 8 മണിയോടെ ക്ഷേത്രത്തിൽ പ്രാർഥിക്കാൻ എത്തിയവരാണ് മൃതദേഹം കണ്ടത്.

അരനൂറ്റാണ്ടോളം ക്ഷേത്രത്തിൽ സേവനമനുഷ്ഠിക്കുകയും ക്ഷേത്രപരിസരത്ത് ഒറ്റയ്ക്ക് താമസിക്കുകയും ചെയ്തിരുന്ന മഹന്ത് സിയറാമിന്റെ ജന്മദേശം കരൗലി ജില്ലയിലാണ്.

പൂജാരിയുടെ കൊലപാതകികളെ എത്രയും പെട്ടെന്ന് കണ്ടെത്തി നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പരിസര നിവാസികൾ ക്ഷേത്രത്തിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തുകയും പ്രാദേശിക മാർക്കറ്റ് അടച്ചുപൂട്ടുകയും ചെയ്തു.