
കൊല്‍ക്കത്ത: 133 വര്‍ഷം പഴക്കമുള്ള റെയില്‍വേ വാട്ടര്‍ടാങ്ക് തകര്‍ന്നു വീണ് മൂന്ന് പേര്‍ മരിക്കുകയും 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബംഗാളിലെ ബര്‍ദ്വാന്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെയായിരുന്നു സംഭവം.
റെയില്‍വേ സ്റ്റേഷനിലെ യാത്രക്കാരുടെ ഷെഡിനു മുകളിലേക്കാണ് വാട്ടര്‍ ടാങ്ക് ഭാഗികമായി തകര്‍ന്നുവീണത്.
1890-ല്‍ 2.5 ലക്ഷം ലിറ്റര്‍ ശേഷിയില്‍ നിര്‍മ്മിച്ച ഓവര്‍ഹെഡ് ടാങ്ക് 2, 3 പ്ലാറ്റ്ഫോമുകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരുന്നു. നൂറിലധികം യാത്രക്കാര്‍ ട്രെയിനില്‍ കയറാന്‍ കാത്തുനില്‍ക്കുമ്പോള്‍ ഉച്ചയ്ക്ക് 12.08 ഓടെ തകര്‍ന്നു വീഴുകയായിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്തെ നിര്‍മാണം റെയില്‍വേ കൃത്യമായി പരിപാലിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഈ സംഭവം കാരണമായി.
Tags: