വെനസ്വേല – ഗയാന സംഘർഷം: ബ്രിട്ടൻ്റെ യുദ്ധക്കപ്പൽ മേഖലയിൽ നിന്ന് പിൻവാങ്ങണമെന്ന് ബ്രസീൽ ആവശ്യപ്പെട്ടു

വെനസ്വേലക്കെതിരായ നീക്കത്തിൽ ഗയാനയെ സഹായിക്കാൻ ബ്രിട്ടൻ ‘എച്ച്‌എംഎസ്‌ ട്രെന്റ്‌’ യുദ്ധക്കപ്പൽ അയച്ചതോടെ മേഖല സംഘർഷ ഭരിതമായതിൽ  ആശങ്കയറിയിച്ച്‌ ബ്രസീൽ. അവകാശ തർക്കം സംഘർഷ രഹിതമായി പരിഹരിക്കുമെന്ന്‌ ഇരുരാജ്യങ്ങളും തമ്മിൽ രണ്ടാഴ്ചമുമ്പ് ഒപ്പുവച്ച ആർഗൈൽ പ്രഖ്യാപനത്തിൽ ഉറച്ചുനിൽക്കണമെന്നും ബ്രസീൽ വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു.

ഗയാനയോട്‌ ചേർന്നുള്ള എസെക്വിബോ മേഖലയിൽ തങ്ങൾക്ക്‌ അവകാശമുണ്ടെന്ന്‌ വെനസ്വേല ഹിതപരിശോധനയിലൂടെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. മേഖലയിൽ ബലപ്രയോഗം ഒഴിവാക്കാനും വർധിച്ചുവരുന്ന സംഘർഷം ഇല്ലാതാക്കാനും ഇരുരാജ്യങ്ങളും തമ്മിൽ കരാറും ഒപ്പിട്ടു. തർക്കത്തിൽ ഗയാനയെ സഹായിക്കാൻ എന്നപേരിൽ ബ്രിട്ടൻ അയച്ച എച്ച്‌എംഎസ്‌ ട്രെന്റ്‌ യുദ്ധക്കപ്പൽ വെള്ളി ഉച്ചയ്ക്ക്‌ തീരത്തെത്തി. ഗയാന തീരത്ത്‌ ബ്രിട്ടീഷ്‌ യുദ്ധകപ്പൽ വിന്യസിച്ചത്‌ കരാർ ലംഘനമാണെന്ന്‌ വെനസേ-്വല പ്രസിഡന്റ്‌ നിക്കോളാസ്‌ മഡൂറോ പ്രതികരിച്ചിരുന്നു. വെനസ്വേല നാവികാഭ്യാസവും തുടങ്ങി.

A British warship arrives for defense exercises with Guyana as Venezuela launches war games

More Stories from this section

family-dental
witywide