
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം ഇടിച്ച് രണ്ടുപേര്‍ മരിച്ചു. തിരുവനന്തപുരം പേരൂര്‍ക്കട വഴയിലയിലാണ് സംഭവം. വഴയില സ്വദേശികളായ ഹരിദാസ്, വിജയകുമാര്‍ എന്നിവരാണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയ ഇവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞ് കയറുകയായിരുന്നു.
ആന്ധ്ര സ്വദേശികളായ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടമുണ്ടാക്കിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് കാരണമെന്നാണ് വിവരം. ഇരുവരെയും മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Tags:










