
കലിഫോര്‍ണിയ : മത്തന്‍ കുത്തിയാന്‍ കുമ്പളം മുളക്കുമോ എന്ന പഴഞ്ചൊല്ല് മാത്രമേ മലയാളിക്ക് പരിചയമുള്ളു. മലയാളി കറികളില്‍ അപൂര്‍വമായി കയറിവരാറുള്ള മത്തന്‍ പക്ഷേ അമേരിക്കയില്‍ ഒരു വിഐപിയാണ്.
അതേ മത്തങ്ങയുടെ സ്വര്‍ഗം അവിടെയാണത്രേ.. വളര്‍ത്തു നായ്ക്കും പൂച്ചയ്ക്കുമൊക്കെ പേരിടും പോലെ അവര്‍ മത്തങ്ങയ്ക്ക് പേരുമിടും… അതു മാത്രമല്ല . മത്തങ്ങ മല്‍സരവുമുണ്ട്. വേള്‍ഡ് ചാംപ്യന്‍ഷിപ് പംകിന്‍ വേയ് ഓഫ്..
ഇത്തവണ വിന്നാറായ മിസ്റ്റര്‍ മത്തങ്ങയുടെ വിശേഷങ്ങളാണ് ആളുകളെ ഞെട്ടിച്ചത്.. ആളു ചില്ലറക്കാരനല്ല പേരുതന്നെ കേട്ടാന്‍ ഞെട്ടും – മൈക്കല്‍ ജോര്‍ദാന്‍. വലുപ്പം എത്രയുണ്ടെന്ന് ഊഹിക്കാമോ? 1247 കിലോ തൂക്കം. ഒരു കുട്ടിയാനയുടെ വലിപ്പം.മിനസോട്ടയിലുള്ള ഹോട്ടികള്‍ച്ചര്‍ അധ്യാപകന്‍ ട്രാവിസ് ഗിൻഗെറിൻ്റെ തോട്ടത്തിലാണ് മൈക്കല്‍ ജോര്‍ദാന്‍ ജനിച്ചത്. ഏപ്രില്‍ 10 ന് മത്തന്‍ വിത്ത് പാകി. വേണ്ടവിധം പരിപാലിച്ച മത്തങ്ങ വേള്‍ഡ് ചാംപ്യന്‍ഷിപ് നേടിയെന്ന് മാത്രമല്ല, ലോക റെക്കോര്‍ഡും ഇട്ടു. കലിഫോര്‍ണിയയിലായിരുന്നു മല്‍സരം. സമ്മാനമായി കിട്ടയത് 30000 ഡോളറാണ്. മത്തങ്ങയെ ഇത്ര വളര്‍ത്തി വലുതാക്കി കൊണ്ടുവരാന്‍ ഗിന്‍ഗെറിന് 15000 ഡോളര്‍ ചെലവായത്രേ..
A monster pumpkin weighing 1247 kg has been named the world’s heaviest