
തിരുവവന്തപുരം: ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റില്‍ തള്ളിയിട്ട് കൊന്നു. തിരുവന്തപുരം ചിറയന്‍കീഴിലാണ് ദാരുണ സംഭവം നടന്നത്. ചിലമ്പില്‍ പടുവത്ത് വീട്ടില്‍ അനുഷ്‌ക എന്ന എട്ടു വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. മകളെ കിണറ്റില്‍ തള്ളിയിട്ട് കൊന്നെന്ന് അമ്മ മിനി തന്നെയാണ് പോലീസ് സ്‌റ്റേഷനില്‍ വന്ന് വെളിപ്പെടുത്തിയത്.
ചൊവ്വാഴ്ച മുതല്‍ മിനിയേയും മകള്‍ അനുഷ്‌കയേയും കാണാനില്ലായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. കുട്ടിയെ കിണറ്റില്‍ തള്ളിയിട്ട് കൊന്നതിനു ശേഷം മിനി പോലീസില്‍ കിഴടങ്ങുകയിരുന്നു.










