ദുബായില്‍നിന്ന് ഒരു ദിവസത്തെ വിസയില്‍ ഒമാനിലെത്തിയ മലയാളി മുങ്ങിമരിച്ചു

മസ്കറ്റ്: ദുബായിൽ നിന്ന് ഒരു ദിവസത്തെ വിസയിൽ ഒമാനിലെ ദിബ്ബയിലെത്തിയ കൊല്ലം സ്വദേശി മുങ്ങി മരിച്ചു. ദുബായിലെ ഇലക്ട്രോണിക്സ് സ്ഥാപനത്തിലെ ജീവനക്കാരനായ കൊല്ലം കടപ്പാക്കട ഉളിയക്കോവിൽ കോതേത്ത് കുളങ്ങര കിഴക്കതിൽ ശശിധരന്റെ മകൻ ജിതിനാണ് (38) മുങ്ങി മരിച്ചത്.

ഖസബിനടുത്ത് ദിബ്ബയിൽ ബോട്ടിങ്ങ് നടത്തിയശേഷം ദ്വീപിനു സമീപം നീന്തുന്നതിനിടെ ജിതിൻ മുങ്ങിത്താഴുകയായിരുന്നു. നാല് മാസം മുൻപാണു ജിതിൻ ദുബായിൽ‌ ജോലിക്കെത്തിയത്. ജിതിനും സുഹൃത്തുക്കളും ഒരു ദിവസത്തെ വീസയിലാണ് യുഎഇ യിൽ നിന്നും ഒമാനിൽ എത്തിയത്. മാതാവ്: ശോഭ. ഭാര്യ: രേഷ്മ. മകൾ: ഋതു

More Stories from this section

family-dental
witywide