കോട്ടയത്ത് അയല്‍വാസി യുവാവിനെ കുത്തിക്കൊന്നു

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് യുവാവിനെ അയല്‍വാസി കുത്തിക്കൊന്നു. 27കാരനായ ആലംമൂട്ടില്‍ ജോയല്‍ ജോസഫാണ് കൊല്ലപ്പെട്ടത്. രാവിലെ എട്ടുമണിയോടയായിരുന്നു സംഭവം. അയല്‍വാസിയായ ബിജോയിയാണ് ജോയലിനെ കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കാപ്പി തോട്ടത്തില്‍ കൃഷിപ്പണി ചെയ്യുകയായിരുന്ന ജോയലിനെ അവിടെയെത്തിയ ബിജോയി ആക്രമിക്കുകയായിരുന്നു.

ജോയലിന്റെ നിലവിളി കേട്ട് ഓടിയെത്തിയ മറ്റൊരു അയല്‍വാസിയാണ് ബിജോയിയെ ആശുപത്രിയിലെത്തിച്ചത്. പക്ഷേ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ബിജോയി എന്തിനാണ് കൊലനടത്തിയതെന്നുള്ള കാരണം വ്യക്തമല്ല. അതേസമയം നാട്ടില്‍ നിരന്തരം പ്രശ്‌നമുണ്ടാക്കുന്നയാളാണ് ബിജോയി എന്ന് നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു. ഇയാള്‍ക്കെതിരെ നാട്ടുകാര്‍ നിരവധി തവണ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പലപ്പോഴും ഒരു പ്രകോപനവുമില്ലാത ഇയാള്‍ മറ്റുള്ളവരുമായി തര്‍ക്കത്തിലാകാറുണ്ടെന്നും പരാതിയുണ്ട്.

More Stories from this section

family-dental
witywide