
പാലക്കാട്: പട്ടാമ്പി കൊപ്പത്ത് കുളത്തില്‍ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. കൊപ്പം വണ്ടുംതറയിലാണ് സംഭവം. കിഴക്കേതില്‍ ഉമ്മര്‍- മുബീന ദമ്പതികളുടെ ഒന്നര വയസുള്ള മകന്‍ മുഹമ്മദ് ഇഹാനാണ് കുളത്തില്‍ വീണ് മുങ്ങി മരിച്ചത്. വൈകീട്ട് മൂന്നു മണിയോടെ കുട്ടിയെ കാണാതാവുകയായിരുന്നു. വീട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് കുളത്തില്‍ നിന്നു കുട്ടിയെ കിട്ടിയത്. വീടിനോടു ചേര്‍ന്നു നൂറു മീറ്റര്‍ അകലെയാണ് കുളം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.