നടൻ വിജയ്ക്ക് ചെരുപ്പേറ്; ആരെന്ന് വ്യക്തമല്ല, രോഷത്തോടെ ആരാധകർ

തമിഴ് സൂപ്പർസ്റ്റാർ വിജയ്ക്ക് നേരെ ചെരുപ്പേറ്. അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്തിമോപചാരം അറിയിച്ച് മടങ്ങവെയാണ് സംഭവം. തിക്കിലും തിരക്കിലും പെട്ട് വിജയ് കാറിലേക്ക് പോകുകയായിരുന്നു. ഈ അവസരത്തിലാണ് നടന് നേരെ ചെരുപ്പേറ് ഉണ്ടായത്.

സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. ആരാണ് ഇതിന് പിന്നിലെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ ഇത് ആരാധകരെ രോഷകുലരാക്കി.

A slipper being hurled at actor Vijay