
മലപ്പുറം: വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് മലപ്പുറത്ത് വിദ്യാര്‍ഥി മരിച്ചു. മലപ്പുറം കിഴിശ്ശേരിയില്‍ കുഴിഞ്ഞൊളം സ്വദേശി വെള്ളാലില്‍ അബ്ദുറസാഖിന്റെ മകന്‍ സിനാന്‍ (17) ആണ് മരിച്ചത്.
കാട്ടു പന്നി ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്. സിനാന്റെ സുഹൃത്ത് 17കാരന്‍ ഷംനാദ് ഇതേ വൈദ്യുത വേലിയില്‍ നിന്ന് പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.













