
നെയ്യാറ്റിന്‍കര: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ താത്കാലിക നടപ്പാലം തകര്‍ന്ന് അപകടം. പൂവാര്‍ തിരുപുരം പഞ്ചായത്ത് നടത്തുന്ന തിരുപുറം ഫെസ്റ്റിലാണ് അപകടമുണ്ടായത്.
ഫെസ്റ്റില്‍ പുല്‍ക്കൂടും അലങ്കാരക്കൂടാരങ്ങളും വെള്ളച്ചാട്ടവും ഒരുക്കിയിരുന്നു. വെള്ളച്ചാട്ടം കാണാന്‍ തടികൊണ്ട് താത്കാലിക നടപ്പാലം നിര്‍മിച്ചിരുന്നു. ഈ പാലമാണ് തകര്‍ന്നത്.
പ്രദർശനത്തിന്റെ ഭാഗമായി ടിക്കറ്റ് വച്ച് ഈ പാലത്തിൽ ആളുകളെ കയറ്റിയിരുന്നു. ഉൾക്കൊള്ളാവുന്നതിലധികം പേർ പാലത്തിൽ കയറിയപ്പോൾ തകർന്നു വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
പതിനഞ്ചോളം പരുക്കേറ്റെന്നാണ് വിവരം. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്കും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.