
അലബാമ: യുഎസിലെ അലബാമയില്‍ വീട്ടലെ വളര്‍ത്തുനായയുടെ കടിയേറ്റ് മൂന്നു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചെല്‍സിയിലെ കൗണ്ടി റോഡ് 440-ലെ ഒരു വീട്ടിലാണ് ചെന്നായ വംശത്തില്‍പ്പെട്ട വളര്‍ത്തുനായുടെ കടിയില്‍ കുഞ്ഞിന് ജീവന്‍ നഷ്ടമായത്.
ചെല്‍സിയിലെ ബിര്‍മിംഗ്ഹാം പ്രാന്തപ്രദേശത്തുള്ള കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്കുകള്‍ സാരമുള്ളതായുകൊണ്ട് ജീവന്‍ രക്ഷിക്കാനായില്ല.. ‘വോള്‍ഫ്-ഹൈബ്രിഡ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നായയെ വീട്ടുകാര്‍ വളര്‍ത്തുമൃഗമായി വളര്‍ത്തിയിരുന്നതായി പോലീസ് പറഞ്ഞു.
ചെന്നായയുടെയും നായയുടെയും വംശപരമ്പര ചേര്‍ന്ന ഒരു നായയാണ് വോള്‍ഫ്-ഹൈബ്രിഡ്, കുടുംബത്തിന് ചെന്നായ വംശത്തെക്കുറിച്ച് അറിയാമായിരുന്നു. സംഭവസ്ഥലത്ത് വെച്ച് മൃഗത്തെ ദയാവധം ചെയ്യുകയും അലബാമ സ്റ്റേറ്റ് ഡയഗ്‌നോസ്റ്റിക്‌സ് ലബോറട്ടറിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
Tags:















