തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാന അതിജീവിക്കും, സാധാരണ നിലയില്‍ ഭക്ഷണം കഴിച്ചുതുടങ്ങി

തിരുവനന്തപുരം: അങ്കമാലി വനമേഖലയിലെ പ്ളാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടത്തിലാണ് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനയെ ആദ്യം കണ്ടത്. തുമ്പിക്കൈ ഇല്ലാതെ ആന എങ്ങനെ ഭക്ഷണം കഴിക്കും എന്നതാണ് ആദ്യം ഉയര്‍ന്ന ആശങ്ക. ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തതെ കുട്ടിയാന ചരിയാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇതോടെ ആനയെ വനപാലകരും ഡോക്ടര്‍മാരും നിരീക്ഷിച്ചുവരികയായിരുന്നു.

തുമ്പിക്കൈ ഇല്ലാതെ തന്നെ കഴിഞ്ഞ എട്ട് മാസമായി ആന ഭക്ഷണം കഴിച്ചതാണ് പ്രതീക്ഷ നല്‍കുന്നത്. ഓലയും പുല്ലുമൊക്കെ മുന്‍കാലുകൊണ്ട് ഉയര്‍ത്തിയാണ് ആന വായിലേക്ക് ഭക്ഷണമെടുക്കുന്നത്. അങ്ങനെ എട്ടുമാസം ജീവിച്ചെങ്കില്‍ ആന അതിജീവിക്കും.

വെറ്റിലപ്പാറ പാലം ചെക്ക്പോസ്റ്റിന് സമീപത്തെ എണ്ണപ്പന തോട്ടത്തില്‍ പതിവായി ആനയെ കാണാറുണ്ട്. തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം അമ്മ ആനയും ഉണ്ട്. കുട്ടിയാനക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

A trunkless elephant in Kerala will survive

More Stories from this section

family-dental
witywide