ഫ്‌ളോറിഡയിൽ വെടിവയ്പ്പ്, മൂന്ന് പേർ കൊല്ലപ്പെട്ടു; പിന്നിൽ വംശീയ വിദ്വേഷമെന്ന് പൊലീസ്

ന്യൂയോർക്ക്: അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്. മൂന്ന് പേർ കൊല്ലപ്പെട്ടു. ഫ്‌ളോറിഡയിലെ ജാക്‌സൺവില്ലെയിലായിരുന്നു സംഭവം. വംശീയ കൊലയാണ് നടന്നതെന്നാണ് സൂചന.

രാത്രിയോടെയായിരുന്നു സംഭവം. തോക്കുമായി എത്തിയ അക്രമി പൊടുന്നനെ ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ട മൂന്ന് പേരും കറുത്തവർഗ്ഗക്കാരാണ്. ഇതേ തുടർന്നാണ് സംഭവത്തിന് പിന്നിൽ വംശീയ വിദ്വേഷമാണെന്ന സംശയം ഉയർന്നത്. മൂന്ന് പേരെയും കൊലപ്പെടുത്തിയ ശേഷം അക്രമി സ്വയം വെടിവച്ച് മരിച്ചു.

ആആർ-15- സ്റ്റൈൽ റൈഫിൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഈ തോക്ക് പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകിയെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്. അക്രമിയ്ക്ക് ഏകദേശം 20 വയസ്സോളം പ്രായമുണ്ടെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് പിന്നിൽ സംഘടനകളുടെ സംബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു.

വംശീയ കൊലപാതകങ്ങൾ തടയാൻ പരമാവധി നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ജാക്‌സൺവില്ലെ മേയർ ഡോണ ഡീഗൻ പറഞ്ഞു. ഇത്തരം ക്രൂരകൃത്യങ്ങൾ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ എന്തെല്ലാമാണെന്ന് പറഞ്ഞ് അറിയിക്കുക അസാദ്ധ്യമാണ്. ക്ലേ കൗണ്ടിയിൽ രക്ഷിതാക്കൾക്കൊപ്പമാണ് അക്രമി താമസിച്ചുവരുന്നത്. ആളുകളെ കൊലപ്പെടുത്താൻ പോകുന്ന വിവരം ഇയാൾ പിതാവിനോട് പറഞ്ഞിരുന്നെന്നും ശക്തമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

More Stories from this section

family-dental
witywide