
കോഴിക്കോട്: കോഴിക്കോട് സ്‌റ്റേഷനില്‍ നിന്നും യാത്ര തിരിച്ച ട്രെയിനിലേക്ക് തിടുക്കത്തില്‍ ചാടിക്കയറവെ വീണ് പരിക്കേറ്റ വനിതാ ഡോക്ടര്‍ മരിച്ചു. കണ്ണൂര്‍ റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയില്‍ സീനിയര്‍ മെഡിക്കല്‍ ഓഫീസറായ കോവൂര്‍ പാലാഴി എം എല്‍ എ റോഡില്‍ മണലേരി താഴം ‘സുകൃത’ത്തില്‍ ഡോ. എം സുജാത(54)യാണ് മരിച്ചത്.
ഇന്നലെ രാവിലെ 10.10-ന് കോഴിക്കോട് നിന്ന് എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയില്‍ പ്ലാറ്റ്‌ഫോമിന്റെയും ട്രെയിനിന്റെയും ഇടയില്‍പ്പെടുകയായിരുന്നു.
ഉടന്‍ തന്നെ റെയില്‍വേ ഡോക്ടറെത്തി പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് സുജാതയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ണൂരിലേക്ക് പോകുകയായിരുന്നു ഡോ. സുജാത.
Tags:










