വല്ലാത്ത ചെയ്ത്തായി പോയി ! യൂട്യൂബ് ചാനലിലെ വ്യൂവേഴ്‌സിന്റെ എണ്ണം കൂട്ടാന്‍ തന്റെ വിമാനം ബോധപൂര്‍വം തകര്‍ത്ത് യുവാവ്

ലോസ് ഏഞ്ചല്‍സ്: തന്റെ ചാനലിലെ കാഴ്ചക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനായി തന്റെ വിമാനം ബോധപൂര്‍വം തകര്‍ക്കുകയും അന്വേഷണ ഉദ്യോഗസ്ഥരോട് കള്ളം പറയുകയും ചെയ്ത യൂട്യൂബറിന് ആറുമാസത്തെ തടവു ശിക്ഷ.

2021 നവംബറിലാണ് സംഭവം. തെക്കന്‍ കാലിഫോര്‍ണിയയ്ക്ക് മുകളിലൂടെ പറക്കുന്നതിനിടെ ട്രെവര്‍ ജേക്കബ് എന്ന യുവാവാണ് ഏകഎഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന വിമാനം തകരാറിലായതായും തുടര്‍ന്ന് അപകടത്തില്‍ പെടുന്നതുമായുള്ള വീഡിയോ പങ്കുവെച്ചത്. യൂട്യൂബില്‍ ദശലക്ഷക്കണക്കിന് വ്യൂവേഴ്‌സുള്ള വീഡിയോയായി ഇത് മാറി. ആദ്യം ഇതൊരു സാധാരണ അപകടമെന്ന നിലയിലായിരുന്നെങ്കിലും അപകടത്തിനുമുമ്പ് നടത്തുന്ന തയ്യാറെടുപ്പുകള്‍ ഈ മുപ്പതുകാരനെ സംശയത്തിന്റെ നിഴലിലാക്കി. സെല്‍ഫി സ്റ്റിക് കൈയ്യില്‍പിടിച്ച് സുരക്ഷിതമായി ഇയാള്‍ വിമാനത്തില്‍ നിന്നും ദൃശ്യങ്ങള്‍ പകര്‍ത്തി പാരച്യൂട്ട് വഴി താഴേക്ക് എത്തുകയായിരുന്നു.

അപകടദൃശ്യങ്ങള്‍ കൃത്യമായി ലഭിക്കാന്‍ വിമാനത്തിന്റെ പല ഭാഗങ്ങളിലും ഇയാള്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു.

സംഭവത്തിന് ശേഷം ആഴ്ചകള്‍ക്കുള്ളില്‍, നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിലെയും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനിലെയും (എഫ്എഎ) അന്വേഷകര്‍ അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു, അവശിഷ്ടങ്ങള്‍ സംരക്ഷിക്കാന്‍ ജേക്കബിനോട് ഉത്തരവിട്ടു

അന്വേഷണത്തിനൊടുവില്‍ യൂട്യൂബിലെ കാഴ്ചക്കാരുടെ എണ്ണം കൂട്ടാന്‍ ഇയാള്‍ മനപ്പൂര്‍വ്വം അപകടമുണ്ടാക്കിയതാണെന്ന് സമ്മതിച്ചു.

More Stories from this section

family-dental
witywide