ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടാനാകുമോ? ഇക്കാര്യത്തില്‍ അറിയേണ്ടത്

ന്യൂഡല്‍ഹി: ആധാറില്ലാതെ ഒരു ഇടപാടും ഇന്ന് ഇന്ത്യയില്‍ നടക്കില്ല. അവശ്യസേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന സുപ്രീംകോടതി വിധിയുണ്ടെങ്കിലും ഇന്ന് ബാങ്ക് അക്കൗണ്ട് തുറക്കാന്‍ പോലും ആധാര്‍ ആവശ്യമാണ്. ആധാറും പാന്‍കാര്‍ഡും ലിങ്കു ചെയ്തില്ലെങ്കില്‍ പല സേവനങ്ങളും മുടങ്ങും. അങ്ങനെ എല്ലാ അത്യാവശ്യ സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാകുമ്പോള്‍ ഉയരുന്ന ഭീഷണികള്‍ എന്തൊക്കെ എന്നതാണ് പ്രധാന ചോദ്യം. ആധാര്‍ വിവരങ്ങള്‍ കൈക്കലാക്കി ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ അടുത്ത കാലത്ത് പുറത്തുവന്നിരുന്നു. ഇതിന് പിന്നിലെ വസ്തുത എന്താണ്?

യഥാര്‍ത്ഥത്തില്‍ ആധാര്‍ വിവരങ്ങള്‍ അറിയാം എന്നതുകൊണ്ട് ആരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ സാധിക്കില്ല. അക്കൗണ്ടിലേക്ക് ആക്സസ് ലഭിക്കാന്‍ ആധാര്‍ വഴി ശ്രമിച്ചാല്‍ അതിന് ഒരുപാട് കടമ്പകള്‍ മറികടക്കണം. ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോണിലേക്ക് വരുന്ന ഒ.ടി.പി ലഭിക്കണം. ബയോമെട്രിക് ഓതന്റിക്കേഷന്‍, ഫേസ് ഐ.ഡി, ഐറിസ് സ്കാന്‍ തുടങ്ങി നിരവധി സുരക്ഷാ കടമ്പകള്‍ നിലവിലുണ്ട്. ഇതെല്ലാം മറികടന്ന് അക്കൗണ്ട് ആക്സസ് എടുക്കുക അത്ര എളുപ്പമല്ല.

എന്നാല്‍ ഉപഭോക്താക്കളുടെ വിരലടയാളം ഉള്‍പ്പടെയുള്ളവ ഹാക്കര്‍മാര്‍ സ്വന്തമാക്കുന്നത് തട്ടിപ്പുകള്‍ക്ക് കാരണമാകുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും ആശങ്കകള്‍ ഉണ്ടാക്കുന്നുണ്ട്. ഓണ്‍ ലൈന്‍ ഇടപാടുകള്‍ വളരെ എളുപ്പം എന്നതിനൊപ്പം അതിലെ ചതിക്കുഴികളും അപകടങ്ങളും കൂടുതലാണ് എന്നതും പ്രധാനപ്പെട്ടതാണ്. അതിനാല്‍ ജാഗ്രതയോടെ മുന്നോട്ടുപോവുക എന്നതാണ് പ്രധാനപ്പെട്ട വിഷയം.

ഒ.ടി.പികള്‍ മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യാതിരിക്കുക, ഷെയര്‍ ചെയ്യേണ്ട അവസരങ്ങളില്‍ അത് എന്തിനെന്ന് കൃത്യമായി ഉറപ്പുവരുത്തി മാത്രം നല്‍കുക. അങ്ങനെ ജാഗ്രതയോടെ മുന്നോട്ടുപോയാല്‍ അപകടങ്ങള്‍ ഒഴിവാക്കാം.

Money cannot be looted from accounts just by knowing Aadhaar number

More Stories from this section

dental-431-x-127
witywide