
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിങ് അറസ്റ്റില്‍. പത്ത് മണിക്കൂറോളം നീണ്ട റെയ്ഡിനും ചോദ്യം ചെയ്യലിനും ശേഷമാണ് സഞ്ജയ് സിങിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സഞ്ജയ് സിംഗിന്റെ ദില്ലിയിലെ വീട്ടില്‍ ഇന്ന് രാവിലെ ഏഴ് മണി മുതല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് തുടങ്ങിയിരുന്നു. അറസ്റ്റിലായ മൂന്നാമത്തെ എഎപി നേതാവാണ് 51കാരനായ സിംഗ്.
2020ല്‍ മദ്യശാലകള്‍ക്കും വ്യാപാരികള്‍ക്കും ലൈസന്‍സ് നല്‍കാനുള്ള ദില്ലി സര്‍ക്കാരിന്റെ തീരുമാനത്തില്‍ സഞ്ജയ് സിംഗിനും പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കി, അഴിമതി വിരുദ്ധ നിയമങ്ങള്‍ ലംഘിച്ചു എന്നിങ്ങനെയാണ് സഞ്ജയ് സിംഗിനെതിരായ ആരോപണങ്ങള്‍.
ഡല്‍ഹി മദ്യ കുംഭകോണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് സഞ്ജയ് സിങിന്റെ മൂന്ന് കൂട്ടാളികളായ സര്‍വേഷ് മിശ്ര, അജിത്, വിവേക് ത്യാഗി എന്നിവരെ ഏജന്‍സി റെയ്ഡ് ചെയ്ത് മാസങ്ങള്‍ക്ക് ശേഷമാണ് ഇഡി റെയ്ഡുകള്‍ നടന്നത്. അതേസമയം സഞ്ജയ് സിങിന്റെ അറസ്റ്റ് ബിജെപിയുടെ കരുതിക്കൂട്ടിയുള്ള നീക്കമാണെന്ന് അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചു. 202