15,000 കുടുംബങ്ങള്‍ക്ക് എഎവൈ കാര്‍ഡ്; വിതരണോദ്ഘാടനം നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള അര്‍ഹരായ 15,000 കുടുംബങ്ങള്‍ക്ക് പുതിയ എഎവൈ കാര്‍ഡുകള്‍ വിതരണം ചെയ്യും. കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ നടക്കും. തിരുവനന്തപുരം അയ്യങ്കാളി ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വൈകീട്ട് നാലിന് മന്ത്രി ജിആര്‍ അനില്‍ വിതരണോദ്ഘാടനം നിര്‍വഹിക്കും. മന്ത്രി ആന്റണി രാജു ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ‘കേരളീയം’ പരിപാടിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് കേരളത്തിന്റെ ഭക്ഷ്യ സുരക്ഷയെ സംബന്ധിച്ച് നവംബര്‍ രണ്ടിന് സംഘടിപ്പിക്കുന്ന സെമിനാറിന്റെ കര്‍ട്ടന്‍ റെയ്സര്‍ വീഡിയോ പ്രദര്‍ശനവും ഡിജിറ്റള്‍ പോസ്റ്റര്‍ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. റേഷന്‍കാര്‍ഡുകളില്‍ കടന്നുകൂടിയിട്ടുള്ള തെറ്റുകള്‍ തിരുത്തുന്നതിനും പുതിയ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനുള്ള ‘തെളിമ’ പദ്ധതിയുടെ മൂന്നാം ഘട്ടം ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടക്കും.

More Stories from this section

family-dental
witywide