
തൃശൂര്‍: പെരുമ്പാവൂര്‍ വല്ലം മുല്ലപ്പിള്ളി തോടിനു സമീപം തോര്‍ത്തില്‍ പൊതിഞ്ഞ് സഞ്ചിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശു ആശുപത്രിയില്‍ മരിച്ചു. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് ഏതാണ്ട് 25 ദിവസം പ്രായമായപെണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുന്നത്. ഇരുമ്പു പാലത്തോട് ചേര്‍ന്ന് തോട്ടിലേക്കുള്ള പടിയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു.
പൊലീസ് എത്തി താലൂക്ക് ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചെങ്കിലും കുട്ടി മരിച്ചു. ഒരു പുരുഷനേയും സ്ത്രീയേയും സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടു എന്ന നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരുന്നു. ഡോക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.
Abandoned newborn dies in hospital
Tags: