ഞായറാഴ്ച ഹമാസ് മോചിപ്പിച്ച ബന്ദികളില്‍ അമേരിക്കന്‍-ഇസ്രായേലി വംശജയായ നാല് വയസ്സുകാരിയും

വാഷിംഗ്ടണ്‍ ഡിസി: ഗാസയില്‍ നിന്ന് ഞായറാഴ്ച ഹമാസ് മോചിപ്പിച്ച 13 ബന്ദികളില്‍ നാല് വയസ്സുകാരിയായ അമേരിക്കന്‍-ഇസ്രായേലി പെണ്‍കുട്ടിയും. അബിഗെയ്ല്‍ എന്ന ഇസ്രയേല്‍-അമേരിക്കന്‍ വംശജയായ നാലുവയസ്സുകാരിയും മോചിക്കപ്പെട്ട ബന്ദികളില്‍ ഉള്‍പ്പെടുന്നുവെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. രണ്ട് ദിവസം മുന്‍പാണ് അബിഗെയ്ല്‍ എന്ന ഞങ്ങളുടെ സഹ അമേരിക്കന്‍സിലൊരാളായ കൊച്ചു പെണ്‍കുട്ടിക്ക് നാല് വയസ്സ് തികഞ്ഞത് എന്നും പ്രസിഡന്റ് പറഞ്ഞു.

ഹമാസ് ബന്ദിയാക്കിയിരുന്ന പെണ്‍കുട്ടി ഇന്ന് സ്വതന്ത്രയായിരിക്കുന്നു. താനും പ്രഥമവനിതയും ഒട്ടനവധി അമേരിക്കക്കാരും അവള്‍ സുഖമായിരിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു. അവള്‍ ഇപ്പോള്‍ സുരക്ഷിതയായി ഇസ്രായേലിലാണ് എന്നും ആ പെണ്‍കുട്ടി സഹിച്ചത് ചിന്തിക്കാന്‍ കഴിയാത്തതാണ് എന്നും ബൈഡന്‍ ഞായറാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

കൂടുതല്‍ അമേരിക്കക്കാരെ മോചിപ്പിക്കാന്‍ തങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുകയും അവരുടെ മോചനം പ്രതീക്ഷിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ ബന്ദികളെയും അവരുടെ പ്രിയപ്പെട്ടവര്‍ക്ക് തിരികെ നല്‍കുന്നതുവരെ തങ്ങള്‍ ജോലി നിര്‍ത്തില്ല എന്നും ബൈഡന്‍ പറഞ്ഞു. ആക്രമണത്തില്‍ പിടിച്ചെടുത്ത 240 ബന്ദികളില്‍ 50 പേരെ ഹമാസും വര്‍ഷങ്ങളായി തടവില്‍ കഴിയുന്ന 150 പലസ്തീന്‍കാരെ ഇസ്രയേലും വിട്ടയക്കുമെന്നായിരുന്നു ഖത്തറിന്റെ മാധ്യസ്ഥ്യത്തില്‍ നടന്ന ചര്‍ച്ചയിലെ ധാരണ. അതേസമയം വെടിനിര്‍ത്തല്‍ യുദ്ധത്തിന്റെ അവസാനമല്ലെന്നും ഹമാസുമായി നിരന്തര വെടിനിര്‍ത്തല്‍ സാധ്യമല്ലെന്നും ഇസ്രയേല്‍ മന്ത്രി അമിചായ് ചിക്ലി പ്രതികരിച്ചിരുന്നു.

Abigail Mor Edan, the 4-year-old American held hostage by Hamas, is now free.

More Stories from this section

family-dental
witywide