ജി20 ഉച്ചകോടി വലിയ വിജയം; ഇന്ത്യയെ പുകഴ്ത്തി അമേരിക്ക

വാഷിങ്ടൺ: ഇന്ത്യ ആതിഥേയത്വം വഹിച്ച ജി20 ഉച്ചചകോടി സമ്പൂർണ വിജയമായിരുന്നു എന്ന് അമേരിക്ക. തിങ്കളാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ ജി20 ഉച്ചകോടി വിജയകരമാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഔദ്യോഗിക വക്താവ് മാത്യു മില്ലർ ഇക്കാര്യം പറഞ്ഞത്.

“ജി20 ഉച്ചകോടി വിജയമായിരുന്നുവെന്ന് ഞങ്ങൾ പൂർണ്ണമായും വിശ്വസിക്കുന്നു. ജി 20 ഒരു വലിയ സംഘടനയാണ്. റഷ്യ ജി 20 ൽ അംഗമാണ്. ചൈന ജി 20 അംഗമാണ്.”

റഷ്യയുടെ അസാന്നിധ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അദ്ദേഹം പറഞ്ഞു, “വിഭിന്നമായ വീക്ഷണമുള്ള അംഗങ്ങളുണ്ട്. പ്രാദേശിക സമഗ്രതയെയും പരമാധികാരത്തെയും മാനിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു പ്രസ്താവന പുറപ്പെടുവിക്കാൻ സംഘടനയ്ക്ക് കഴിഞ്ഞുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ആ തത്ത്വങ്ങൾ ലംഘിക്കപ്പെടരുതെന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു പ്രസ്താവനയാണ്. കാരണം റഷ്യ ഉക്രെയിനിൽ അധിനിവേശം നടത്തിയപ്പോൾ സംഭവിച്ചത് അതാണ്..”