ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി; അഞ്ച് ശബരിമല തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം

തമിഴ്നാട്: ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി അഞ്ച് ശബരിമല തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാവിലെ പുതുക്കോട്ടയിലായിരുന്നു അപകടമുണ്ടായത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരില്‍ ഒരു സ്ത്രീയുമുണ്ടെന്നാണ് വിവരം. മൂന്ന് വാഹനങ്ങളിലായി സഞ്ചരിച്ച തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. 19 പേര്‍ക്ക് പരിക്കേറ്റു. ഇവരെ പുതുക്കോട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവള്ളൂര്‍ സ്വദേശികളാണ് മരിച്ചത്. പുതുക്കോട്ടയില്‍ ഇവര്‍ ചായ കുടിക്കാനിറങ്ങിയ കടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. അരിയല്ലൂരില്‍ നിന്ന് ശിവഗംഗ ജില്ലയിലേക്ക് സിമന്റ് ചാക്കുകള്‍ കയറ്റിയ വന്ന ട്രക്കാണ് ചായക്കടയിലേയ്ക്ക് ഇടിച്ചുകയറിയത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് നാമനസമുദ്രം പോലീസ് സ്റ്റേഷന് എതിര്‍വശത്തുള്ള ചായക്കടയില്‍ ചായകുടിച്ചു കൊണ്ടിരിക്കെയായിരുന്നു അപകടം.

More Stories from this section

family-dental
witywide