
റോക് ലാൻഡ് വാലികോട്ടേജ് റൂട്ട് 303 ൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു വയസ്സുള്ള മലയാളി ശിശു കൊല്ലപ്പെട്ടു. കുഞ്ഞിൻ്റെ അമ്മയ്ക്കും ഗുതുതര പരുക്കേറ്റിട്ടുണ്ട്. 3 വയസ്സുള്ള സഹോദരൻ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ട്രക്ക് ഡ്രൈവർക്കും ഗുരുതര പരുക്കേറ്റു. ചൊവ്വാഴ്ച രാവിലെ 8.50നായിരുന്നു അപകടം.

വാലി കോട്ടേജ് – വെസ്റ്റ് നയാക് അതിർത്തിയിൽ ഹിൽസൈഡ് ലെയ്ൻ റൂട്ട് 303 ലായിരുന്നു അപകടം. ഒരു കറുത്ത നിസാൻ പാത്ത്ഫൈൻഡർ കാറും വെളുത്ത ബോക്സ് ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ 31 വയസ്സുള്ള ഒരു സ്ത്രീയും അവരുടെ ഒരു വയസ്സുള്ള മകളും 3 വയസ്സുള്ള മകനും ഉണ്ടായിരുന്നതായി ക്ലാർക്ടൌൺ പൊലീസ് അറിയിച്ചു. അപകടം നടന്ന ഉടനെ നയാക്കിലുള്ള ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വെസ്റ്റ് ചെസ്റ്റർ മെഡിക്കൽ സെൻ്ററിലേക്ക് മാറ്റി. അവിടെ വച്ച് ഒരു വയസ്സുള്ള പെൺകുട്ടി മരിച്ചു. മരിച്ചവരുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Accident at Rockland kills one year old Malayalee Girl















