
ചെന്നൈ: ഡിഎംഡികെ സ്ഥാപക നേതാവും ജനപ്രിയ തമിഴ് നടനുമായ വിജയകാന്ത് അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ച ചെന്നൈയില്‍ അന്തരിച്ചു. 71 വയസ്സായിരുന്നു.
ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും വെന്റിലേറ്റര്‍ സപ്പോര്‍ട്ട് നല്‍കിയെന്നും പാര്‍ട്ടി ഔദ്യോഗിക എക്സ് ഹാന്‍ഡില്‍ പോസ്റ്റിലൂടെ അറിയിച്ചു.
കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അനാരോഗ്യം മൂലം കൂറേക്കാലമായി സജീവരാഷ്ട്രീയത്തില്‍നിന്ന് അകന്നു നില്‍ക്കുകയായിരുന്നു വിജയകാന്ത്.
അദ്ദേഹത്തിന്റെ വസതിയില്‍ എത്തിച്ച മൃതദേഹം ഉടന്‍ ഡിഎംഡികെ ഓഫീസിലേക്ക് കൊണ്ടുപോകും.