നടനും കണ്ണൂര്‍ സ്‌ക്വാഡിന്റെ സ്റ്റണ്ട് ഡയറക്ടറുമായ ജോളി ബാസ്റ്റിന്‍ അന്തരിച്ചു

ആലപ്പുഴ: നടനും കണ്ണൂര്‍ സ്‌ക്വാഡിന്റെ സ്റ്റണ്ട് ഡയറക്ടറുമായ ജോളി ബാസ്റ്റിന്‍ അന്തരിച്ചു. 53 വയസായിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് ഇദ്ദേഹത്തെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആലപ്പുഴ സ്വദേശിയാണെങ്കിലും ഇപ്പോള്‍ കുടുംബവുമൊത്ത് ബാംഗ്ലൂരിലാണ് താമസം.

ക്രിസ്തുമസിന് ബാംഗ്ലൂരില്‍ നിന്ന് കുടുംബവുമായി ആലപ്പുഴയില്‍ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ഇദ്ദേഹം. സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച്ച ബംഗളൂരുവില്‍ നടക്കും.

കമ്മട്ടിപാടം, മാസ്റ്റര്‍ പീസ്, അങ്കമാലി ഡയറീസ്…തുടങ്ങിയ ചിത്രങ്ങളുടെ ഫൈറ്റ് മാസ്റ്റര്‍ ആയിരുന്നു. സൈലന്‍സ് എന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലും ഇദ്ദേഹം എത്തിയിരുന്നു.

More Stories from this section

family-dental
witywide