ധനുഷ്, വിശാല്‍, സിലമ്പരശന്‍, അഥര്‍വ എന്നിവര്‍ക്ക് സിനിമയില്‍ വിലക്ക്; കടുത്ത നടപടിയുമായി നിർമാതാക്കൾ

ചെന്നൈ: തമിഴ് സിനിമ താരങ്ങളായ ധനുഷ്, വിശാല്‍, സിമ്പു, അഥര്‍വ എന്നിവര്‍ക്ക് വിലക്കേര്‍പ്പെടുത്തി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍. നടന്മാര്‍ക്കെതിരെ പലപ്പോഴായി നിര്‍മ്മാതാക്കള്‍ നല്‍കിയ പരാതിലാണ് നടപടി.

സിമ്പുവിനെതിരെ നിര്‍മാതാവ്  മൈക്കിൾ രായപ്പൻ നല്‍കിയ പരാതിയില്‍ പലതവണ  ചര്‍ച്ച നടത്തിയിട്ടും പ്രശ്നം പരിഹാരിക്കാന്‍ കഴിയാതെ വന്നതോടെയാണ് സിമ്പുവിനെ വിലക്കാന്‍ നിര്‍മാതാക്കളുടെ സംഘടന  തീരുമാനിച്ചിരിക്കുന്നത്. പ്രൊഡ്യൂസർ അസോസിയേഷൻ പ്രസിഡന്റായിരിക്കെ  നടന്‍ വിശാല്‍ നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേട് നടത്തിയെന്നും കണക്കുകള്‍ കൃത്യമായി പരിപാലിച്ചില്ലെന്നും ആരോപിച്ചാണ്  വിശാലിനെതിരെ സംഘടന നടപടി എടുത്തിരിക്കുന്നത്.

ധനുഷ്, വിശാൽ, സിമ്പു, അഥർവ

തേനാണ്ടൽ മുരളി നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണത്തിന് ധനുഷ് ഹാജരാകാതിരുന്നത് നിർമാതാവിന് കാര്യമായ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന പരാതിയിലാണ് താരത്തിനെതിരെ നടപടി.  നിർമാതാവ് മതിയഴഗൻ നൽകിയ പരാതിയിൽ നടന്‍ അഥര്‍വയുടെ പ്രതികരണം തൃപ്തികരമല്ലെന്നും പ്രശ്ന പരിഹാരത്തിന് നടന്‍ സഹകരിച്ചില്ലെന്നും ആരോപിച്ചാണ് വിലക്ക്.

എത്രകാലത്തേക്കാണ് വിലക്ക് എന്ന് വ്യക്തമല്ല. സംഘടനയുമായി നടന്‍മാര്‍ സമവായത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

More Stories from this section

dental-431-x-127
witywide