അമല പോള്‍ വിവാഹിതയാവുന്നു; പ്രപ്പോസല്‍ വിഡിയോ പങ്കുവെച്ച് പ്രതിശ്രുധ വരന്‍

തെന്നിന്ത്യന്‍ ചലച്ചിത്ര താരം അമല പോള്‍ വിവാഹിതയാവുന്നു. മൈ ജിപ്‌സി ക്വീന്‍ ‘യെസ്’ പറഞ്ഞു എന്ന ക്യാപ്ഷനോടെ അമലയുടെ പ്രതിശ്രുത വരനുമായ ജഗദ് ദേശായി തന്നെയാണ് വിവരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. അമലാ പോളിനെ പ്രൊപ്പോസ് ചെയ്യുന്നതിന്റെ വിഡിയോയും ജഗദ് ദേശായി ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. വെഡ്ഡിംഗ് ബെല്‍സ് എന്ന ക്യാപ്ഷനോടെ ഈ വീഡിയോ അമല പോളും ഷെയര്‍ ചെയ്തിട്ടുണ്ട്.

അമലാ പോളിന്റെ ജന്മദിനത്തിലാണ് താരം വിവാഹിതയാവാന്‍ പോവുന്നതായുള്ള വാര്‍ത്തയും വരുന്നത്. താരത്തിന് പിറന്നാളാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള വീഡിയോയിലാണ് സുഹൃത്ത് അപ്രതീക്ഷിതമായി പ്രൊപ്പോസല്‍ നടത്തുന്നത്. റസ്‌റ്റോറന്റില്‍ ഇരുവരും ഫുഡ് കഴിക്കുന്നതിനിടെ അവിടെയുള്ള ഡാന്‍സേഴ്‌സിലൊരാള്‍ ജഗദിനെ ഡാന്‍സിനായി ക്ഷണിക്കുന്നതും ജഗദ് അവര്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്നതും വീഡിയോയിലുണ്ട്. ഇതിനിടെ പെട്ടന്ന് മോതിരം കയ്യിലെടുത്ത് അമലയോട് പ്രൊപ്പോസ് ചെയ്യുന്നതും അമല സന്തോഷത്തോടെ സ്വീകരിക്കുന്നതും വീഡിയോയില്‍ കാണാം.

ഇതിനു മുന്‍പ് ജഗത് ദേശായി അമല പോളിനൊപ്പമുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തപ്പോള്‍ തന്നെ ഇരുവരും പ്രണയത്തിലാണ് എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. 2014 ലായിരുന്നു അമലാപോളിന്റെ ആദ്യ വിവാഹം. തമിഴ് സംവിധായകന്‍ എ.എല്‍ വിജയിയെ ആണ് അമല ആദ്യം വിവാഹം കഴിച്ചത്. എന്നാല്‍ പിന്നീട് ഇവര്‍ വിവാഹമോചനം നേടി. തലൈവ എന്ന വിജയ് ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്.

https://www.instagram.com/reel/Cy2ZeoxB_Yl/?utm_source=ig_embed&ig_rid=129bcf88-4f91-4c1c-9304-0bafbe0bc27a

More Stories from this section

family-dental
witywide