എഡിജിപി ശ്രീജിത്തിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു

കോട്ടയം: ട്രാൻസ്പോർട്ട് കമ്മീഷണർ എഡിജിപി ശ്രീജിത്തിന്റെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നയാൾ മരിച്ചു. പറന്തൽ പറപ്പെട്ടി മുല്ലശ്ശേരിൽ പത്മകുമാർ (48) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

നവംബർ 16ന് രാത്രി 8 മണിക്ക് എംസി റോഡിൽ അടൂർ പറന്തലിൽ വെച്ചാണ് അപകടം സംഭവിച്ചത്. റോഡ് മുറിച്ച് കടക്കുകയായിരുന്ന പത്മകുമാറിനെ വാഹനം ഇടിക്കുകയായിരുന്നു. എഡിജിപി തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചിരുന്നു.

പരിക്കേറ്റ പത്മകുമാർ ആദ്യം അടൂർ ഗവ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സ തേടിയിരുന്നു. കോട്ടയത്ത് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

More Stories from this section

family-dental
witywide