പ്രായപൂർത്തിയായവർക്ക് പങ്കാളികളെ തിരഞ്ഞെടുക്കാം, രക്ഷിതാക്കൾക്ക് ഇടപെടാനാകില്ല: കോടതി

പ്രയാഗ്‌രാജ്: വിവാഹം കഴിക്കാനോ ഒരുമിച്ച് ജീവിക്കാനോ പ്രായപൂർത്തിയായ രണ്ട് വ്യക്തികളുടെ സമ്മതത്തോടെയുള്ള അവകാശത്തിൽ മാതാപിതാക്കൾക്ക് പോലും ഇടപെടാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. മിശ്രവിവാഹിതരായ ദമ്പതികൾ സമർപ്പിച്ച ഹർജി തീർപ്പാക്കി, അവരുടെ “സമാധാനപരമായ ജീവിതം” തടസ്സപ്പെടുത്തിയാൽ, പൊലീസിനെ സമീപിക്കണമെന്നും അവർക്ക് ഉടനടി സംരക്ഷണം നൽകണമെന്നും സെപ്റ്റംബർ 5 ലെ ഉത്തരവിൽ ഹൈക്കോടതി നിർദ്ദേശിച്ചു.

വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുന്ന മുസ്ലീം പെൺകുട്ടിയും ഹിന്ദുവായ പങ്കാളിയും സമർപ്പിച്ച ഹർജിയിൽ, തങ്ങളുടെ ജീവിതത്തിൽ ഇടപെടുന്നതിൽ നിന്ന് കുടുംബത്തെ വിലക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.

ഹരജിക്കാരായ ഇരുവരും വ്യത്യസ്ത മതങ്ങളിൽപ്പെട്ടവരാണെന്നും മുസ്ലീം വ്യക്തിനിയമപ്രകാരം ലിവ്-ഇൻ ബന്ധം ശിക്ഷാർഹമാണെന്നും സർക്കാർ അഭിഭാഷകൻ പറഞ്ഞു. ലിവ്-ഇൻ ബന്ധത്തിലുള്ള ദമ്പതികൾക്ക് സംരക്ഷണം നിഷേധിച്ചുകൊണ്ടുള്ള ഹൈക്കോടതി ലഖ്‌നൗ ബെഞ്ചിന്റെ മുൻ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു അഭിഭാഷകന്റെ വാദം. എന്നാൽ അത് ആ പ്രത്യേക കേസിൽ മാത്രമായി പരിമിതപ്പെടുത്തിയെന്നും പൊതുവായ ഉത്തരവല്ലെന്നും ഹൈക്കോടതി പറഞ്ഞു.

More Stories from this section

family-dental
witywide