
കോട്ടയം: കോട്ടയം ബാറിലെ മുതിര്‍ന്ന അഭിഭാഷകനും ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറിയുമായ അഡ്വ. സി. ജോസ് ഫിലിപ്പ് ചെങ്ങളവന്‍ (69) അന്തരിച്ചു. മൃതദേഹം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വസതിയില്‍ കൊണ്ടുവരും. സംസ്‌ക്കാരം 2.30 ന് കോട്ടയം ഇടയ്ക്കാട്ട് ഫൊറോനാ പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍.
ഭാര്യ കിഴക്കേ നട്ടാശ്ശേരി നല്ലൂര്‍ കുടുംബാംഗം ജെസ്സി (റിട്ട. ടീച്ചര്‍, സെന്റ് ആന്‍സ് ഹൈസ്‌ക്കൂള്‍). മക്കള്‍: നിതിന്‍ ജോസ് ഫിലിപ്പ് (കാനഡ), ആര്‍ഷ ആന്‍ ഫിലിപ്പ്. മരുമക്കള്‍: നയന സണ്ണി മുളവേലിപ്പുറത്ത്(കാനഡ), ബിറ്റു ബാബു കുളങ്ങര (ചിങ്ങവനം). സഹോദരങ്ങള്‍: ആനി ജോസ് ചെമ്മാന്ത്ര (റിട്ട. ടീച്ചര്‍, കുമരകം), പ്രൊഫ. മാത്യു ജോസഫ് ചെങ്ങളവന്‍ (ജാമിയ മില്ലിയ ഇസ്ലാമിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, ന്യൂ ഡല്‍ഹി).
പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന അഡ്വ. സി. ജോസ് ഫിലിപ്പ് കേരള വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് (കെ.എസ്.സി) സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് (കെ.സി.വൈ.എല്‍) ട്രഷറര്‍, അഡ്‌ഹോക് കമ്മറ്റി ചെയര്‍മാന്‍, ദീപിക യൂത്ത് ലീഗ് (ഡി.വൈ.എല്‍) ജനറല്‍ സെക്രട്ടറി, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി (മൂന്നു തവണ); കോട്ടയം അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം, അല്‍മായ സെക്രട്ടറി, അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ് (എ.കെ.സി.സി) വൈസ് പ്രസിഡന്റ്, ഓള്‍ ഇന്ത്യാ കാത്തലിക്ക് യൂണിയന്‍ (എ.ഐ.സി.യു) റീജിയണല്‍ സെക്രട്ടറി, കേരള കാത്തലിക്ക് ഫെഡറേഷന്‍ (കെ.സി.എഫ്) സംഘടനാ സെക്രട്ടറി, വൈസ് പ്രസിഡന്റ്, കോട്ടയം പബ്ലിക്ക് ലൈബ്രറി വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, സെക്രട്ടറി, കോട്ടയം ജവഹര്‍ ബാലഭവന്‍ ഡയറക്ടര്‍, റെഡ്‌ക്രോസ് സൊസൈറ്റിയുടെ കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, സെക്രട്ടറി, കോട്ടയം സിറ്റിസണ്‍സ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി, കോട്ടയം ബോട്ട് ക്ലബ് ജോയിന്റ് സെക്രട്ടറി, കോട്ടയം കള്‍ച്ചറല്‍ അക്കാഡമി സെക്രട്ടറി, കോട്ടയം താഴത്തങ്ങാടി ഇഖ്ബാല്‍ പബ്‌ളിക്ക് ലൈബ്രറി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
‘ക്‌നാനായ ക്രൈസ്തവരും കേരള സമൂഹവും’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമാണ്.













