
ന്യൂഡല്‍ഹി : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ ആകെ 116 ജെഎന്‍.1 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. കര്‍ണാടകയില്‍ അണുബാധയെ തുടര്‍ന്ന് മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ ഇന്നലെ സ്ഥിരീകരിച്ചത് 32 കോവിഡ് കേസുകളാണ്. ഇതോടെ കേരളത്തില്‍ ആകെ 3096 ആക്റ്റീവ് കേസുകള്‍. 24 മണിക്കൂറിനിടെ കേരളത്തില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പുതിയ കേസുകളുടെ എണ്ണത്തോടെ, ചൊവ്വാഴ്ച വരെ രാജ്യത്ത് സജീവമായ കേസുകള്‍ 4,170 ആണ്, അതേസമയം കോവിഡ് രോഗം മൂലമുള്ള മൊത്തം മരണസംഖ്യ 5,33,337 ആയി.
അതിനിടെ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കോവിഡ് നിരീക്ഷണമാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഫലപ്രദമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.