ഗാസയിലെ അൽ ഷിഫ ആശുപത്രിയിൽ നിന്ന് കുഞ്ഞുങ്ങളെ ഒഴിപ്പിക്കാമെന്ന് ഇസ്രയേൽ സൈന്യം

ഗാസ: രണ്ടു നവജാത ശിശുക്കളുടെ ജീവൻ നഷ്ടപ്പെടുകയും ഡസൻ കണക്കിന് ആളുകൾ അപടകത്തിൽ കുരുങ്ങിക്കിടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഗാസയിലെ അൽ ഷിഫ ആശുപത്രിയിൽ നിന്ന് കുഞ്ഞുങ്ങളെ ഒഴിപ്പിക്കാൻ സഹായിക്കാമെന്ന് ഇസ്രയേൽ സൈന്യം.

ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിൽ നടത്തുന്ന യുദ്ധ നടപടികളെ യാതൊരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്ന് യുഎൻ ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് അണ്ടർ സെക്രട്ടറി പ്രതികരിച്ചു. “ആശുപത്രിയിലെ ജനങ്ങൾക്ക് വൈദ്യുതിയോ വെള്ളമോ ഭക്ഷണമോ ഇല്ല. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ വെടിവച്ചു കൊല്ലുന്നു.”

ഷിഫ ഹോസ്പിറ്റൽ ഡയറക്ടർ മുഹമ്മദ് അബു സെൽമിയ പറഞ്ഞു, “മെഡിക്കൽ ഉപകരണങ്ങൾ നിലച്ചു. രോഗികൾ, പ്രത്യേകിച്ച് തീവ്രപരിചരണ വിഭാഗത്തിലുള്ളവർ മരിക്കാൻ തുടങ്ങി.”

അതേസമയം, വെടിനിർത്തലിനായുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങൾക്കെതിരെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പിന്തിരിഞ്ഞു നിൽക്കുകയാണ്. ഗാസയിലെ ഭരണകക്ഷിയായ ഹമാസിനെ തകർക്കാനുള്ള ഇസ്രായേലിന്റെ പോരാട്ടം പൂർണ്ണ ശക്തിയോടെ തുടരുമെന്ന് നെതന്യാഹു പറഞ്ഞു.

More Stories from this section

family-dental
witywide