ലീഗ് കോൺഗ്രസിനോട് വിലപേശൽ നടത്തുന്നു: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ : തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുസ്ലിംലീഗ് കോൺഗ്രസിനോട് വിലപേശൽ നടത്തുകയാണെന്ന് വെള്ളാപ്പള്ളി നടേശൻ . ലോക്സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് കിട്ടുന്നതിന് വേണ്ടിയുളള ശ്രമമാണ് മുസ്ലിം ലീഗ് നടത്തുന്നത്. കോൺഗ്രസ് അവസാനം സീറ്റ് കൊടുക്കും. മലബാറിൽ കോൺഗ്രസ് ഇല്ലാതാകുന്ന സ്ഥിതിയിലേക്ക് എത്തുമെന്നും വെളളാപ്പള്ളി പറഞ്ഞു.പ്രതിപക്ഷ നേതാവ് വി ഡി സതീശന് മാടമ്പിയുടെ ശൈലി. കോൺഗ്രസ് സർവനാശത്തിലേക്ക് പോകുകയാണ്. കേരളത്തിൽ ഒരിക്കൽ കൂടി പിണറായി അധികാരത്തിൽ വരും. കേന്ദ്രത്തിൽ മോദിയും വീണ്ടും അധികാരം നേടുമെന്നും വെള്ളാപ്പളളി പറഞ്ഞു

എന്തിനാണ് നാണം കെട്ട് എൽഡിഎഫ് ലീഗിന്റെ പിന്നാലെ പോകുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു. എൽഡിഎഫ് ലീഗിന് പിന്നാലെ പോകുന്നത് കാണുമ്പോൾ എൽഡിഎഫിനെ പിന്തുണയ്ക്കുകയും അധികാരത്തിലേറ്റുകയും ചെയ്ത ജനവിഭാഗങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്. അദ്ദേഹം സൂചിപ്പിച്ചു

എസ് എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശന്റെ പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ചേർത്തലയിൽ എസ് എൻ ട്രസ്റ്റ് പൊതുയോഗത്തിലാണ് ഫലം പ്രഖ്യാപിച്ചത്. ഡോ.എം.എൻ.സോമൻ ചെയർമാനും വെള്ളാപ്പള്ളി നടേശൻ സെക്രട്ടറിയുമായും തെരഞ്ഞെടുക്കപ്പെട്ടു. തുഷാർ വെള്ളാപ്പള്ളിയാണ് അസി.സെക്രട്ടറി. ഡോ. ജി.ജയദേവൻ ട്രഷററുമാണ്. വിവിധ കേസുകൾ മുൻനിർത്തി വെള്ളാപ്പള്ളിയെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് വിമത വിഭാഗം ഹൈക്കോടതിയെ വരെ സമീപിച്ചിരുന്നു. എന്നാൽ വെള്ളാപ്പള്ളിക്ക് അനുകൂലമായാരുന്നു വിധി. 

Again Vellappally Nadesan elected as SN Trust secretary

More Stories from this section

family-dental
witywide