
ന്യൂഡൽഹി: സിയാച്ചിൻ ഹിമാനിയുടെ ഏറ്റവും അപകടകരമായം ഭൂപ്രദേശത്ത് ഡ്യൂട്ടിക്കിടെ ഒരു അഗ്നിവീർ മരിച്ചതായി ഇന്ത്യൻ ആർമിയുടെ ഫയർ ആൻഡ് ഫ്യൂറി കോർപ്സ് ഞായറാഴ്ച അറിയിച്ചു.
മഹാരാഷ്ട്ര സ്വദേശിയായ ഗവാട്ടെ അക്ഷയ് ലക്ഷ്മൺ എന്ന ഓപ്പറേറ്ററാണ് വീരമൃത്യുവടഞ്ഞ അഗ്നിവീർ. ലക്ഷ്മണിന്റെ മരണത്തിന് പിന്നിലെ കൃത്യമായ വിവരങ്ങൾ വ്യക്തമായിട്ടില്ല.
“അഗ്നിവീർ (ഓപ്പറേറ്റർ) ഗവാട്ടെ അക്ഷയ് ലക്ഷ്മൺ ഓപ്പറേഷനിൽ ജീവൻ ത്യജിച്ച ആദ്യത്തെ അഗ്നിവീർ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ ഹിമാനിയിലായിരുന്നു അദ്ദേഹത്തിന്റെ ഡ്യൂട്ടി,” ഒരു സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.